ചെന്നൈയിന്‍ എഫ് സിക്ക് ജയം

By praveen prasannan.08 Dec, 2017

imran-azhar


ചെന്നൈ: ഐ എസ് എല്ലില്‍ ചെന്നൈയിന്‍ എഫ് സിക്ക് ജയം. നിലവിലെ ചാന്പ്യന്‍മാരായ കൊല്‍ക്കത്തയെ ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളില്‍ ചെന്നൈ രാജയപ്പെടുത്തുകയായിരുന്നു.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈ ജയിച്ചത്. എല്ലാ ഗോളുകളും 65 മിനിട്ടിന് ശേഷമാണ് വന്നത്. ചെന്നൈ താരം ജെജെ ലാല്‍പെഖുലയിലൂടെ അറുപത്തിയഞ്ചാം മിനിട്ടില്‍ ആദ്യ ഗോള്‍ പിറന്നു. കൊല്‍ക്കത്ത എഴുപത്തിയേഴാം മിനിട്ടില്‍ സെക്യുനയിലൂടെ സമനില പിടിച്ചു.

ചെന്നൈ ഏഴ് മിനിട്ടിന് ശേഷം ലീഡ് നേടി. കല്‍ഡെറോണായിരുന്നു ഗോളടിച്ചത്.

കൊല്‍ക്കത്ത നിശ്ചിത സമയത്തിന് ഒരു മിനിട്ട് ശേഷിക്കെ ഫിന്‍ലന്‍ഡിന്‍റെ നിയാസി കുക്യിയിലൂടെ സമനില ഗോള്‍ നേടി. എന്നാല്‍ തൊണ്ണൂറ്റി ഒന്നാം മിനിട്ടില്‍ ജെജെ വീണ്ടും സ്കോര്‍ ചെയ്തതോടെ ചെന്നൈ മൂന്നാം ജയം സ്വന്തമാക്കി.

OTHER SECTIONS