ഐഎസ്എല്ലിൽ ഒഡിഷയ്‌ക്കെതിരേ ചെന്നൈയിന്‍ എഫ്.സി രണ്ടുഗോളുകള്‍ക്ക് മുന്നില്‍

By സൂരജ് സുരേന്ദ്രൻ .13 01 2021

imran-azhar

 

 

ബാംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒഡിഷ ചെന്നൈയിൻ എഫ്.സിയെ നേരിടും. ആദ്യ പകുതി പിന്നിടുമ്പോള്‍ ഒഡിഷയ്‌ക്കെതിരേ ചെന്നൈയിന്‍ എഫ്.സി രണ്ടുഗോളുകള്‍ക്ക് മുന്നിലാണ്.

 

അക്രമണാത്മകമായ പ്രകടനമാണ് ചെന്നൈയിൻ തുടക്കം മുതൽ കാഴ്ചവെച്ചത്. 15-ാം മിനിട്ടില്‍ ചെന്നൈയിന്‍ ആദ്യ ഗോള്‍ നേടി.

 

സില്‍വസ്റ്ററിന് പകരം ആദ്യ ഇലവനില്‍ സ്ഥാനം നേടിയ ഗിനിയക്കാരനായ ഇസ്മയില്‍ ഇസ്മയാണ് ടീമിനായി ആദ്യ ഗോള്‍ നേടിയത്.

 

21-ാം മിനിട്ടില്‍ ടീമിന് രണ്ടുഗോള്‍ ലീഡേകി. ഒഡിഷ ബോക്‌സിനകത്തുവെച്ച് ചെന്നൈ താരം അനിരുദ്ധ് ഥാപ്പയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് ചെന്നൈയിന്റെ രണ്ടാം ഗോളിലേക്ക് വഴിവെച്ചത്.

 

OTHER SECTIONS