പുജാര ദ്രാവിഡിന്‍റെ റെക്കാഡ് മറികടന്നു

By praveen prasannan.20 Mar, 2017

imran-azhar

റാഞ്ചി: മൂന്നാം ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെ ഇരട്ട സെഞ്ച്വറി അഞ്ഞൂറിലധികം പന്തുകള്‍ നേരിട്ടാണ്. രണ്ട് ദിവസം ക്രീസില്‍ നിന്നാണ് പുജാര ഇരട്ട സെഞ്ച്വറി നേടിയത്.


ഒരിന്നിംഗ്സില്‍ 500 പന്ത് നേരിടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കാഡും പൂജാര നേടി.പുജാര 524 പന്തില്‍ 21 ബൌണ്ടറി ഉള്‍പ്പെടെ 202 റണ്‍സെടുത്തു.


രാഹുല്‍ ദ്രാവിഡ് 495 പന്തില്‍ 270 റണ്‍സെടുത്തതായിരുന്നു ദ്രാവിഡിന്‍റെ പേരിലുളള റെക്കാഡ്. പാകിസ്ഥാനെതിരെ 2004 ഏപ്രിലിലായിരുന്നു ഇത്.


സുനില്‍ ഗവാസ്കര്‍, രവി ശാസ്ത്രി, നവ് ജ്യോത് സിംഗ് സിദ്ദു എന്നിവരുടെ റെക്കാഡും പുജാരയ്ക്ക് മുന്നില്‍ വഴിമാറി.