ചൈന ഓപ്പൺ; ഇന്ത്യക്ക് നിരാശ, സിന്ധു രണ്ടാം റൗണ്ടിൽ പുറത്ത്

By Sooraj Surendran.19 09 2019

imran-azhar

 

 

ചാങ്ചോ: ചൈന ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധു രണ്ടാം റൗണ്ടിൽ തോറ്റുപുറത്തായി. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വിജയക്കുതിപ്പ് ചൈന ഓപ്പണിലും തുടരാനായിരുന്നു സിന്ധുവിന്റെ ശ്രമം. എന്നാൽ രണ്ടാം റൗണ്ടിൽ തായ്‌ലൻഡ് താരം പോൺപാവീ ചോച്ചുവോങ്ങാണ് സിന്ധുവിനെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയത്. 12-21, 21-13, 21-19 എന്ന സ്കോറിനാണ് സിന്ധു പോൺപാവീ ചോച്ചുവോങ്ങയോട് അടിയറവ് പറഞ്ഞത്. ക്വാർട്ടറിന് രണ്ടു പോയിന്റ് മാത്രം അകലെ നിൽക്കെ തുടർച്ചയായി 6 പോയിന്റുകൾ നഷ്ടപ്പെടുത്തിയതാണ് സിന്ധുവിന് തിരിച്ചടിയായത്. ക്വാർട്ടർ ഫൈനലിൽ കടക്കാനുള്ള മികച്ച അവസരമാണ് പി വി സിന്ധു നഷ്ടപ്പെടുത്തിയത്.

 

OTHER SECTIONS