ചൈന ഓപ്പണ്‍: പ്രണോയ് ആദ്യ റൗണ്ടില്‍ പുറത്ത്

By Online Desk.08 11 2018

imran-azhar

 

 

ബിയ്ജിങ്: ചൈന ഓപ്പണിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ആദ്യ റൗണ്ടില്‍ പുറത്തായി. 33 മിനിറ്റ് മാത്രം നീണ്ട മത്സരത്തിലാണ് താരം കീഴടങ്ങിയത്. 11-21, 14-21 എന്ന സ്‌കോറിനു നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണോയ്‌യുടെ തോല്‍വി. ഏഷ്യന്‍ ഗെയിംസ് ജേതാവായ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോട് തോല്‍ക്കുകയായിരുന്നു.


അതേ സമയം ഡബിള്‍സില്‍ ഒരു പറ്റം തോല്‍വികള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ഇന്ന് ആദ്യ ജയം ലഭിച്ചു. ആവേശകരമായ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് വിജയം നേടിയതെങ്കിലും സ്‌കോര്‍ ലൈന്‍ സൂചിപ്പിക്കുന്നത് അവസാന നിമിഷം വരെ ഇവരുടെ എതിരാളികളായ ഡെ•ാര്‍ക്ക് സഖ്യം പൊരുതി നോക്കിയെന്നുള്ളതാണ്. 53 മിനിറ്റില്‍ 23-21, 24-22 എന്ന സ്‌കോറില്‍ ജയം നേടിയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട് പുരുഷ ഡബിള്‍സിന്റെ രണ്ടാം റൗണ്ടില്‍ കടന്നത്.

OTHER SECTIONS