ചൈന ഓപ്പൺ; സായ് പ്രണീതിന് തിരിച്ചടി, ക്വാർട്ടറിൽ പുറത്ത്

By Sooraj Surendran.20 09 2019

imran-azhar

 

 

ബെയ്ജിങ്: ചൈന ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാന്നിധ്യം അവസാനിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ ബി സായ് പ്രണീത് ആണ് പുറത്തായത്. ഇന്തോനേഷ്യയുടെ ആന്‍റണി സിൻസുകയോടാണ് ഇന്ത്യൻ താരം തോൽവി ഏറ്റുവാങ്ങിയത്. 21-16, 6-21, 16-21 എന്ന സ്കോറിനാണ് സായ് പ്രണീത് പരാജയപ്പെട്ടത്. മൂന്ന് ഗെയിമുകളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രണീതിന് സാധിച്ചെങ്കിലും സിൻസുക മറികടക്കാൻ സാധിച്ചില്ല. ലോക ചാമ്പ്യൻ പി വി സിന്ധു രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. സൈന നെഹ്‌വാളും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.

 

OTHER SECTIONS