ചൈന ഓപ്പൺ: സിന്ധുവും, ശ്രീകാന്തും ക്വാർട്ടറിൽ പുറത്ത്

By Sooraj Surendran.09 11 2018

imran-azhar

 

 

ബിയ്ജിങ്: ചൈന ഓപ്പണിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ പി വി സിന്ധുവും, കെ ശ്രീകാന്തും ക്വാർട്ടർ ഫൈനലിൽ പുറത്തായി. 17-21, 21-17, 15-21 എന്ന സ്‌കോറിൽ ഹെ ബിങ്ജിയാവോയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 2016 ലെ കിരീട ജേതാവാണ് ഹെ ബിങ്ജിയാവോ. അതേസമയം ചൈനീസ് സൂപ്പർ താരം ലിൻ ഡാനാണ് ശ്രീകാന്തിനെ ക്വാർട്ടറിൽ പുറത്താക്കിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് സിന്ധുവും ശ്രീകാന്തും കാഴ്ചവെച്ചത്.

OTHER SECTIONS