മുന്‍ സെനഗല്‍ താരത്തിനെതിരെ വംശീയാധിക്ഷേപം

By uthara.01 Jan, 1970

imran-azhar

ചൈനീസ് സൂപ്പര്‍ ലീഗിനിടെ മുന്‍ സെനഗല്‍ താരം ഡെംബാ ബെക്കിന് നേരെ വംശീയാധിക്ഷേപം. ചൈനീസ് സൂപ്പര്‍ ലീഗിലെ മത്സരത്തിനിടെ എതിര്‍ ടീം താരം വംശീയമായി അധിക്ഷേപിച്ചു എന്നാണ് ആരോപണം.മുന്‍ സെനഗല്‍ താരമായ ഡെംബാ ബെ നിലവില്‍ ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെന്‍ഹുവിന് വേണ്ടിയാണ് കളിക്കുന്നത്. അധിക്ഷേപം നടത്തിയ എതിര്‍ ടീം താരത്തിനോട് ഡെംബാ ബെ മൈതാനത്ത് വെച്ച്‌ തന്നെ പ്രതികരിക്കുകയും ചെയ്തു.ഉടന്‍ തന്നെ ഡെംബാ ബെ പ്രതികരിക്കുകയും ചെയ്തു.മത്സരശേഷം ഷാങ്ഹായ് ഷെന്‍ഹു പരിശീലകനാണ് വംശീയാധിക്ഷേപം നടന്ന കാര്യം വ്യക്തമാക്കിയത്.