ചൈനീസ് തായ്‌പെയ് ഓപ്പൺ ബാഡ്‌മിന്‍റൺ: പ്രതീക്ഷയോടെ സൈനയും, പ്രണോയും കോർട്ടിലിറങ്ങും

By Sooraj Surendran.03 09 2019

imran-azhar

 

 

തായ്‌പെയ് അരീന: ചൈനീസ് തായ്‌പെയ് ഓപ്പൺ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്താൻ പുരുഷ സിംഗിള്‍സില്‍ ഇന്ത്യക്കായി എച്ച് എസ് പ്രണോയും, സൗരഭ് വർമ്മയും കോർട്ടിലിറങ്ങും. വനിതാ സിംഗിൾസിൽ ഇന്ത്യക്ക് വേണ്ടി സൈന നെഹ്‌വാളും ഏറ്റുമുട്ടും. സൗരഭ് വർമ്മ 2016ലെ ചാമ്പ്യനാണ്. അതേസമയം വനിതാ സിംഗിൾസിൽ 2008ൽ കിരീടം നേടിയ ശേഷം സൈന ആദ്യമായാണ് ചൈനീസ് തായ്‌പെയ് ഓപ്പൺ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ കളിക്കുന്നത്.

 

OTHER SECTIONS