കൊറോണക്കെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് മെസ്സി, റൊണാൾഡോ, ഗ്വാർഡിയോള: മൂവരും സംഭാവന ചെയ്തത് എട്ടു കോടിയിലധികം രൂപ

By Sooraj Surendran.25 03 2020

imran-azhar

 

 

മഡ്രിഡ്/ലിസ്ബൺ: ലോകം മുഴുവൻ ആശങ്കയോടെ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് ഫുട്ബാൾ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, സൂപ്പർ പരിശീലകൻ പെപ് ഗ്വാർഡിയോള എന്നിവർ രംഗത്ത്. മൂവരും എട്ടുകോടിയിലധികം രൂപയാണ് ഇതുവരെ സംഭാവനയായി നൽകിയത്. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്കും മറ്റുമായി ഒരു മില്യൻ യൂറോയാണ് മെസ്സി സംഭാവന ചെയ്തത്. ചൈനക്ക് ശേഷം കൊറോണ വൈറസ് രൂക്ഷമായി ബാധിച്ചിരിക്കുന്നത് യൂറോപ്യൻ രാജ്യമായ സ്പെയ്നിലാണ്.

 

നിലവിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ ഗ്വാർഡിയോള ബാർസിലോനയിലെ മെഡിക്കൽ കോളജ്, ഏയ്ഞ്ചൽ സോളർ ഡാനിയൽ ഫൗണ്ടേഷൻ എന്നിവയ്ക്കായി സംഭാവന ചെയ്തത് ഒരു മില്യൻ യൂറോ (എട്ടു കോടിയിലധികം ഇന്ത്യൻ രൂപ) ആണ്. പോർച്ചുഗലിലെ വിവിധ ആശുപത്രികളിൽ കൊറോണ വൈറസിനെതിരായ ചികിത്സയ്ക്കു വേണ്ട ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്നതിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മില്യനിലധികം യുഎസ് ഡോളറാണ് സംഭാവന നൽകിയത്.

 

OTHER SECTIONS