പിഎസ്ജി താരം അറസ്റ്റിൽ; ടീമിൽ സ്ഥാനമുറപ്പിക്കാൻ സഹതാരത്തിനെതിരെ ക്വട്ടേഷൻ നൽകി

By vidya.12 11 2021

imran-azhar

 

ഫ്രഞ്ച്: സഹതാരത്തെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പിഎസ്ജി താരം അറസ്റ്റിൽ.പിഎസ്ജി, ഫ്രഞ്ച് ടീമുകളിലെ സഹതാരം ഖെയ്‌റ ഹാംറൗയിക്കെതിരെയാണ് അമിനാറ്റ അക്രമി സംഘത്തിനു ക്വട്ടേഷൻ നൽകിയത്.

 

ആദ്യ ഇലവനിൽ സ്ഥാനമുറപ്പിക്കാൻ തന്റെ അതേ പൊസിഷനിൽ കളിക്കുന്ന സഹതാരത്തിനെതിരെ പിഎസ്ജിയുടെ വനിതാ ടീം അംഗമായ ഫ്രഞ്ച് താരം അമിനാറ്റ ഡയാലോ ആണ് ക്വട്ടേഷൻ നൽകിയയത്.

 

നവംബർ നാലിന് ഖെയ്‌റയ്ക്കെതിരെ ആക്രമണം നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ക്വട്ടേഷൻ കഥയുടെ ചുരുളഴിഞ്ഞത്.ഖെയ്‌റയ്‌ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 26കാരിയായ അമിനാറ്റ ഡയാലോയെ കസ്റ്റഡിയിലെടുത്ത വിവരം പിഎസ്ജി അധികൃതർ സ്ഥികരീച്ചിട്ടുണ്ട്.

 

വനിതകളുടെ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കായി കളത്തിലിറങ്ങി ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ് അമിനാറ്റ പൊലീസ് കസ്റ്റഡിയിലായത്.ബാഴ്‌സിലോണയിൽ നിന്ന് ഈ സീസണിന്റെ ആരംഭത്തിൽ പിഎഎസ്ജിയിലെത്തിയ ഖെയ്‌റ, റയൽ മഡ്രിഡിനെതിരായ മത്സരത്തിൽ ടീമിലുണ്ടായിരുന്നില്ല.

OTHER SECTIONS