കോപ്പ അമേരിക്ക: ജപ്പാന്‍ ഉറുഗ്വേ മത്സരം സമനിലയില്‍

By Online Desk .22 06 2019

imran-azhar

 

 

ബ്രസീല്‍: ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്ക മത്സരത്തില്‍ ഇന്നലെ ഗ്രൂപ്പ് സിയില്‍ നടന്ന ജപ്പാന്‍ ഉറുഗ്വേ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടിയ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇരു ടീമുകളുടെയും രണ്ടാം മത്സരമാണ് ഇന്നലെ നടന്നത്. ജപ്പാന്‍ താരം കോജി മിയോഷി ഇരട്ട ഗോള്‍ നേടി. മത്സരത്തില്‍ ആദ്യ ഗോള്‍ നേടി ലീഡ് ഉയര്‍ത്തിയത് ജപ്പാന്‍ ആയിരുന്നു. ഇരുപത്തിയഞ്ചാം മിനിറ്റില്‍ ആണ് ജപ്പാന്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മുപ്പത്തിരണ്ടാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെ ഉറുഗ്വേ ഗോള്‍ നേടി സമനിലയില്‍ എത്തിച്ചു. ലൂയിസ് ആണ് ഉറുഗ്വേക്ക് വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോള്‍ നേടി അവസാനിച്ചു.


ആദ്യ പകുതിയില്‍ ഉറുഗ്വേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയിലും ആദ്യ ഗോള്‍ നേടിയത് ജപ്പാന്‍ ആയിരുന്നു. അമ്പത്തിയൊമ്പതാം മിനിറ്റില്‍ മിയോഷി രണ്ടാം ഗോള്‍ നേടി ജപ്പാനെ മുന്നില്‍ എത്തിച്ചു. എന്നാല്‍ അറുപത്തിയാറാം മിനിറ്റില്‍ ഉറുഗ്വേ അവരുടെ രണ്ടാം ഗോള്‍ ജോസിലൂടെ നേടി സമനിലയില്‍ എത്തി. പിന്നീട് രണ്ട് ടീമുകള്‍ക്കും അവസരം ലഭിച്ചെങ്കിലും ഗോളാക്കാന്‍ രണ്ട് ടീമുകള്‍ക്കും സാധിച്ചില്ല. മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്.

OTHER SECTIONS