ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ വിമർശിച്ച് മെസ്സി; നടപടിക്കൊരുങ്ങി ഫെഡറേഷൻ

By Chithra.08 07 2019

imran-azhar

 

സാവോപോളോ: കോപ്പാ അമേരിക്ക കിരീടധാരണം കഴിഞ്ഞിട്ടും വിവാദം ഇപ്പോഴും പുകയുന്നു. അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ വിമർശിച്ചതിന് മെസ്സിക്കെതിരെ നടപടിക്ക് സാധ്യത. ലൂസേഴ്‌സ് ഫൈനൽ മത്സരത്തിൽ മെസ്സിക്ക് ചുവപ്പ് കാർഡ് ലഭിച്ചതിന് ശേഷമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

 

അർജെന്റിന-ചിലി മത്സരത്തിനിടെ മെസ്സിക്കും ചിലി കളിക്കാരൻ ആയ ഗാരി മെഡലിനും ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. മത്സരം അർജന്റീന ജയിച്ചെങ്കിലും മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ സ്വീകരിക്കാൻ മെസ്സി വേദിയിൽ എത്തിയിരുന്നില്ല. ടൂർണമെന്റ് ഒരുക്കിയത് ബ്രസീലിന് അനുകൂലമായിട്ടാണെന്ന് മെസ്സി പ്രതികരിച്ചിരുന്നു.

 

അർജന്റീനൻ താരത്തിന്റെ പ്രതികരണത്തിന് മറുപടിയുമായി ലാറ്റിനമേരിക്കൻ ഫുട്ബാൾ ഫെഡറേഷൻ രംഗത്തുവരികയും ചെയ്തു. കളിയെ ബഹുമാനിക്കണമെന്നാണ് ഫെഡറേഷൻ പ്രതികരിച്ചത്. ഫെഡറേഷനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച മെസ്സിക്കെതിരെ കടുത്ത നടപടിയെടുക്കാനുള്ള സാധ്യതയും ഉണ്ട്. കോപ്പ അമേരിക്ക ടൂർണമെന്റിന് ഉണ്ടായിരുന്ന റഫറിമാർക്കെതിരെയും മെസ്സി ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു.

OTHER SECTIONS