വില്ലനായി കോവിഡ്, ഇന്ത്യ - ശ്രീലങ്ക പരമ്പര 18ലേക്ക് മാറ്റി

By Sooraj Surendran.09 07 2021

imran-azhar

 

 

കൊളംബോ: കോവിഡ് വ്യാപനത്തെ തുടർന്ന് ഈ മാസം 13ന് ആരംഭിക്കേണ്ട ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം 18ലേക്ക് മാറ്റിവെച്ചു.

 

ശ്രീലങ്കൻ ക്യാമ്പിൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പര്യടനം മാറ്റിവെക്കുമെന്ന് ആശങ്കകൾ ഉയർന്നിരുന്നു.

 

ഇതിന് പിന്നാലെയാണ് തീരുമാനം. ടീമിന്റെ വീഡിയോ അനലിസ്റ്റായ ജി.ടി നിരോഷനും പുതുതായി കോവിഡ് സ്ഥീരീകരിച്ചു.

 

നിലവിൽ ലങ്കൻ ടീമിന്റെ ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു.

 

ഈ സാഹചര്യത്തിൽ ടീമിന്റെ ഐസൊലേഷൻ കാലാവധി സ്വാഭാവികമായും നീട്ടേണ്ടി വരും.

 

അതേസമയം ഏകദിനങ്ങള്‍ ജൂലായ് 17, 19, 21 തീയതികളിലേക്കും ട്വന്റി 20 പരമ്പര 24, 25, 27 തീയതികളിലേക്കും മാറ്റിയേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

OTHER SECTIONS