കോവിഡ്: കളിക്കാൻ തയ്യാറെല്ലെന്ന് ഇന്ത്യൻ ടീം അറിയിച്ചു, അവസാന നിമിഷം മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചു

By Preethi Pippi.10 09 2021

imran-azhar

 

മാഞ്ചസ്റ്റർ: ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ഉപേക്ഷിച്ചു. ഇന്ത്യൻ ക്യാമ്പിലെ കോവിഡ് ആശങ്കയാണ് കാരണം. കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യൻ ടീം അറിയിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.

 

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കളിക്കാനിറങ്ങുക ബുദ്ധിമുട്ടാണെന്നറിയിച്ച് താരങ്ങൾ ബിസിസിഐക്ക് കത്തയച്ചിരുന്നു. തുടർന്ന് ബിസിസിഐ ഇസിബിയെ സമീപിക്കുകയും ടെസ്റ്റ് റദ്ദാക്കുകയുമായിരുന്നു.

 


നേരത്തെ ആദ്യ ദിവസത്തെ മത്സരം മാറ്റിവെച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒടുവില്‍ മത്സരം തന്നെ റദ്ദാക്കിയതായി ഇസിബി വ്യക്തമാക്കിയത്. നേരത്തെ ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഞ്ചാം ടെസ്റ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഉയര്‍ന്നിരുന്നു.

 


എന്നാല്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നെഗറ്റീവായതോടെ മത്സരം നടക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് താരങ്ങള്‍ ആശങ്ക അറിയിച്ചതോടെയാണ് പുതിയ തീരുമാനം.

 

 

OTHER SECTIONS