വാങ്കെഡെ സ്‌റ്റേഡിയത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ്; ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം

By sisira.06 04 2021

imran-azhar

 

മുംബൈ: ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത് ആശങ്കയാവുന്നു.

 

രണ്ട് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ഒരു പ്ലംബര്‍ക്കുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

 

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

സ്റ്റേഡിയത്തിലെ പത്തോളം ഗ്രൗണ്ട് സ്റ്റാഫിന് ദിവസങ്ങള്‍ക്ക് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു.

 

ഏപ്രില്‍ പത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് മുംബൈയിലെ ആദ്യ മത്സരം. 10 മത്സരങ്ങളാണ് ഈ സീസണില്‍ വാങ്കെഡെയില്‍ നടക്കുക.

OTHER SECTIONS