ഓസ്ട്രേലിയയിൽ ശൗചാലയം കഴുകിയും തൂത്തുവാരിയും ഇന്ത്യന്‍ താരങ്ങള്‍

By online desk .13 01 2021

imran-azhar

 

 

ബ്രിസ്‌ബേന്‍ : കര്‍ക്കശമായ കോവിഡ് ചട്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനായ് ബ്രിസ്‌ബേനിലെത്തിയ ഇന്ത്യന്‍ ടീം. സഹായികളാരുമില്ലാതെ ഹോട്ടല്‍മുറികളില്‍ ഒറ്റപ്പെട്ടു കഴിയുകയാണ് താരങ്ങൾ.

 

റൂം സര്‍വീസോ ഹൗസ് കീപ്പിങ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ കിടക്ക വിരിക്കുന്നതും തൂത്തുവാരുന്നതും തുണിയലക്കുന്നതും ശൗചാലയം വൃത്തിയാക്കുന്നതുമെല്ലാം കളിക്കാര്‍ തന്നെ.

 

ഇവർക്ക് മുറികളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. ഹോട്ടലില്‍ മറ്റതിഥികള്‍ ആരുമില്ല. ഹോട്ടലിലെ ഒരു സൗകര്യവും ഉപയോഗിക്കാന്‍ കഴിയുന്നില്ല.

 

നീന്തല്‍ക്കുളത്തിലേക്കോ ജിംനേഷ്യത്തിലേക്കോ പ്രവേശനമില്ല. ഹോട്ടലിലെ റെസ്റ്റോറന്റുകളും കഫേകളും പൂട്ടിക്കിടക്കുകയാണ്.

 

അടുത്തുള്ള ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നിന്നാണ് ഭക്ഷണം കൊണ്ടുവരുന്നത്. അത് മുറിക്ക് പുറത്തുവെച്ചിട്ടുപോകും.

 

ടീം മാനേജര്‍ ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഓസ്‌ട്രേലിയന്‍ ടീമിനും ഇക്കാര്യങ്ങള്‍ ബാധകമാണെന്നായിരുന്നു അവരുടെ മറുപടി.

 

ടീം മാനേജ്‌മെന്റ് അറിയിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

 

OTHER SECTIONS