തുടർച്ചയായ മൂന്ന് വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി, പന്ത് പുറത്ത്

By sisira.25 02 2021

imran-azhar

 

അഹമ്മദാബാദ്: മൂന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെക്കൂടി ഇന്ത്യയ്ക്ക് നഷ്ടമായി. ഒടുവില്‍ ഋഷഭ് പന്താണ് പുറത്തായത്.

 

സ്‌കോര്‍ 117-ല്‍ നില്‍ക്കെ മത്സരത്തിലെ തന്റെ ആദ്യ ബോളില്‍ തന്നെ പന്തിനെ പുറത്താക്കി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

 

പന്തിന്റെ ബാറ്റിലുരസിയ ബോള്‍ വിക്കറ്റ് കീപ്പര്‍ ഫോക്‌സ് കൈയ്യിലൊതുക്കി. ഇതോടെ ഇന്ത്യ പതറി.


അജിങ്ക്യ രഹാനെയ്ക്ക് പിറകേ മികച്ച ഫോമില്‍ കളിച്ച രോഹിത് ശര്‍മയെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

 

ജാക്ക് ലീച്ചാണ് രോഹിത്തിനെയും പുറത്താക്കിയത്. സ്വീപ് ഷോട്ടിന് ശ്രമിച്ച താരത്തെ ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി.

 

96 പന്തുകളില്‍ നിന്നും 11 ബൗണ്ടറികളുടെ അകമ്പടിയോടെ 66 റണ്‍സ് നേടിയശേഷമാണ് രോഹിത് ക്രീസ് വിട്ടത്.

 

നേരത്തേ രഹാനെയുടെ വിക്കറ്റും ലീച്ചാണ് നേടിയത്. ഏഴുറൺസെടുത്ത താരത്തെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നിൽ കുടുക്കി.

 

OTHER SECTIONS