ലക്ഷ്യം 2023 ലെ ലോകകപ്പ് ടീമിൽ ഇടംനേടുകയെന്ന് എസ് ശ്രീശാന്ത്

By സൂരജ് സുരേന്ദ്രൻ .31 12 2020

imran-azhar

 

 

ഐപിഎൽ കോഴ വിവാദത്തിന് പിന്നാലെ ബിസിസിഐ വിലക്കേർപ്പെടുത്തിയ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് രംഗത്ത് സജീവമാകുകയാണ്.

 

നീണ്ട 7 വർഷത്തെ വിലക്കിന് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാനൊരുങ്ങുകയാണ് താരം.

 

സഞ്ജു സാംസണാണ് ടീം ക്യാപ്റ്റൻ. 2023 ലെ ലോകകപ്പ് ടീമിൽ ഇടം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് തുറന്നുപറയുകയാണ് ശ്രീശാന്ത്.

 

അതേസമയം ശ്രീശാന്തിനെ സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിലക്കേർപ്പെടുത്തിയെങ്കിലും, കഠിന പരിശീലനത്തിലൂടെ ഫിറ്റ്നസ് നിലനിർത്തിയത് താരത്തിന് ഗുണകരമാകും.

 

കഴിഞ്ഞ ഒരാഴ്ചയായി ആലപ്പുഴ എസ്ഡിവി കോളജ് മൈതാനിന്ന് കഠിന പരീശീലനത്തിലാണ് കേരളാ ടീം.

 

നാളെ വൈകിട്ടോടെ ടീം മുംബൈയിലേക്ക് യാത്ര തിരിക്കും. ജനുവരി 11 ന് പോണ്ടിച്ചേരിയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.

 

OTHER SECTIONS