കാതറിനുമായി ക്രിസ്റ്റ്യാനൊ ലെംഗിക ബന്ധത്തിലേര്‍പ്പെട്ടത് അവരുടെ സമ്മതത്തോടെ;പീറ്റര്‍

By anju.11 10 2018

imran-azhar

ലിസ്ബണ്‍: ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കെതിരായ കാതറിന്‍ മയോര്‍ഗയുടെ ലെംഗികാരോപണക്കേസില്‍ വീണ്ടു നിലപാട് വ്യക്തമാക്കി താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സണ്‍ രംഗത്ത്. 2009ല്‍ ലാസ് വെഗാസിലെ ഒരു നൈറ്റ് ക്ലബില്‍വച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കാതറിന്റെ പരാതി.എന്നാല്‍ പരാതി ഉന്നയിച്ച സ്ത്രീയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് അവരുടെ സമ്മതത്തോടു കൂടിയായിരുന്നുവെന്നും ആഭിഭാഷകനായ പീറ്റര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ക്രിസ്റ്റ്യാനൊ നിശബ്ദത ഭേദിക്കാന്‍ നിര്‍ബന്ധിതനായെന്നും പീറ്റര്‍ പറയുന്നു.

 

'എല്ലാവരുടേയും സംശയങ്ങള്‍ ദുരീകരിക്കാന്‍ ഞാന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്, അന്ന് 2009ല്‍ ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അല്ലാതെ അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ നിലപാട് എപ്പോഴും ഇതുതന്നെയായിരിക്കും' അഭിഭാഷകന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഡലായ കാതറിന്‍ മയോര്‍ഗ ക്രിസ്റ്റിയാനോയ്‌ക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ചത്. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുനരാരംഭിക്കുകയാണെന്ന് ലാസ് വെഗാസ് പോലീസ് കഴിഞ്ഞാഴ്ച്ച വ്യക്തമാക്കിയിരുന്നു.

 


ലൈംഗികാരോപണ വിവാദത്തിനു പിന്നാലെ ട്വിറ്ററിലൂടെ ആരോപണങ്ങള്‍ നിഷേധിച്ച് റൊണാള്‍ഡോ രംഗത്തെത്തി. ബലാല്‍സംഘം എന്നത് ഹീനമായ കുറ്റകൃത്യമാണെന്നു. അതുകൊണ്ടുതന്നെ ഞാന്‍ ആരെയും ലൈഗികമായി പീഡിപ്പിച്ചിട്ടില്ല. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അവാസ്തവമാണ്. മാധ്യമങ്ങള്‍വഴി തന്റെ പേരുപയോഗിച്ച് പ്രശസ്തിനേടാന്‍ ശ്രമിക്കുന്നവരാണ് ഇതിനുപിന്നില്‍ ക്രിസ്റ്റ്യാനോ ട്വിറ്ററില്‍ കുറിച്ചു. എത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും സത്യം പുറത്തുവ രുന്നതിന് ക്ഷമയോടെ കാത്തിരിക്കുമെന്നും ക്രിസ്റ്റ്യാനൊ വ്യക്തമാക്കി.

 


എന്നാല്‍ ക്രിസ്റ്റ്യാനോയും അഭിഭാഷകനും ചേര്‍ന്ന് തന്നെ ഒത്തുതീര്‍പ്പ് കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പു വെപ്പിക്കുകയായിരുന്നുവെന്നാണ് കാതറിന്റെ ആരോപണം. 2010ലാണ് ഈ കരാറുണ്ടാക്കിയത്. ഈ കരാര്‍ എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനൊ നിഷേധിക്കാത്തതെന്നും കാതറിന്‍ ചോദിക്കുന്നു.

 

OTHER SECTIONS