തകര്‍പ്പന്‍ തിരിച്ചുവരവ്; ഇരട്ട ഗോളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

By RK.11 09 2021

imran-azhar

 

മാഞ്ചസ്റ്റര്‍: ന്യൂ കാസില്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേട്ടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള മടക്കം ആഘോഷമാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

 

47ാം മിനിറ്റിലും 62ാം മിനിറ്റിലുമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഗോളുകള്‍ നേടിയത്. റോണോയുടെ തിരിച്ചുവരവില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചത്.

 

47ാം മിനിറ്റിലെ റോണോയുടെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. 56ാം മിനിറ്റില്‍ ജാവിയര്‍ മാന്‍ക്വിലോയിലൂടെ ന്യൂകാസില്‍ ഒപ്പമെത്തി. ആറ് മിനിറ്റിനുള്ളില്‍ റൊണാള്‍ഡോയിലൂടെ വീണ്ടും യുണൈറ്റഡ് മുന്നിലെത്തുകയായിരുന്നു.

 

80ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസും ഇഞ്ചുറി ടൈമില്‍ ജെസി ലിംഗാര്‍ഡും പന്ത് വലയിലെത്തിച്ച് യുണൈറ്റഡിന്റെ വിജയം ആധികാരികമാക്കി.

 

2009 ല്‍ യുണൈറ്റഡ് വിട്ട് റയലിലേക്ക് ചേക്കേറിയ റൊണാള്‍ഡോ 2018ല്‍ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് പോയി. തുടര്‍ന്നാണ് ഈ സീസണില്‍ യുണൈറ്റഡിലേക്ക് മടങ്ങിയത്.

 

 

 

 

OTHER SECTIONS