യുവേഫ പ്ളെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ക്രിസ്ത്യാനോ റോണാള്‍ഡോയ്ക്ക്

By praveen prasannan.25 Aug, 2017

imran-azhar

മൊണാക്കോ: യുവേഫ പ്ളെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് താരം ഈ പുരസ്കാരം സ്വന്തമാക്കുന്നത്.

ഈ പുരസ്കാരം മൂന്നാം തവണയാണ് റോണാള്‍ഡോയെ തേടിയെത്തുന്നത്. ബാഴ്സലോണയുടെ അര്‍ജന്‍റീന താരം ലയണല്‍ മെസിയെയും യുവന്‍റസിന്‍റെ ഇറ്റലി ഗോളി ബഫണിനെയും മറികടന്നാണ് റോണാള്‍ഡോ നേട്ടം സ്വന്തമാക്കിയത്.

പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് റോണാള്‍ഡോ ട്രോഫി സ്വീകരിച്ച ശേഷം പറഞ്ഞു.""സഹകളിക്കാര്‍ക്ക് നന്ദി പറയുന്നു. ഒപ്പം അഭിനന്ദനങ്ങ്ങ്ങളും. റയല്‍ മാഡ്രിഡിന്‍റെ ആരാധകര്‍ക്കും ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ച എലാവര്‍ക്കും നന്ദി''~ മെസി പറഞ്ഞു.

റോണാള്‍ഡോയ്ക്ക് 482 പോയിന്‍റാണ് ലഭിച്ചത്. യുവേഫ ചാന്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (12) നേടിയത് റോണാള്‍ഡോയാണ്. മെസിക്ക് 141 വോട്ട് കിട്ടിയപ്പോള്‍ ബഫണിന് 109 വോട്ടും കിട്ടി.