അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ! ചരിത്ര നേട്ടവുമായി ഇതിഹാസ താരം

By സൂരജ് സുരേന്ദ്രന്‍.02 09 2021

imran-azhar

 

 

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇതിഹാസ താരം. ലയണൽ മെസി ആണോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ആ നേട്ടത്തിന് പിന്നിൽ? സംശയിക്കണ്ട സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ ചരിത്ര നേട്ടം സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.

 

180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്.

 

അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇരട്ട ഗോളാണ് റൊണാള്‍ഡോ നേടിയത്. റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിനാല്‍ മാത്രമല്ല ഈ നിമിഷത്തിന്റെ പ്രത്യേകതയാലും അതീവ സന്തോഷവാനാണ് താനെന്ന് ചരിത്രം കുറിച്ച റൊണാള്‍ഡോ പ്രതികരിച്ചു.

 

സി.ഡി. നാസിയൊനൽ ടീമിലാണ് റൊണാൾഡോ തന്റെ കരിയർ ആരംഭിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച് ഇദ്ദേഹം രണ്ട് സീസണുകൾക്ക് ശേഷം സ്പോർട്ടിങ് ടീമിലേക്ക് മാറി.

 

റൊണാൾഡോയുടെ മികച്ച കഴിവുകൾ ശ്രദ്ധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സർ അലക്സ് ഫെർഗുസൻ, 2003-ൽ 18 വയസുള്ള റൊണാൾഡോയുമായി £12.2 ലക്ഷത്തിനു കരാറിലേർപ്പെട്ടു.

 

ആ സീസണിൽ റൊണാൾഡോ തന്റെ ആദ്യ ക്ലബ് നേട്ടമായ എഫ.എ. കപ്പ് നേടി. 2004 യുവെഫ യൂറോ കപ്പിൽ ഇദ്ദേഹമുൾപ്പെട്ട പോർച്ചുഗൽ ടീം രണ്ടാം സ്ഥാനം നേടി.

 

2008-ൽ റൊണാൾ‍ഡോ തന്റെ ആദ്യ യുവെഫ ചാമ്പ്യൻസ് ലീഗ് നേടി. കലാശക്കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു.

 

OTHER SECTIONS