എവിടെപ്പോയി ധോണി മാജിക്? തകർന്നടിഞ്ഞ് ചെന്നൈ 82-8 (17 Ov) LIVE

By Sooraj Surendran.23 10 2020

imran-azhar

 

 

ഷാർജ: ഐപിഎല്ലിൽ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് പോലും കാണാതെ പുറത്തായ ചെന്നൈ സൂപ്പർ കിങ്‌സ് എല്ലാ അർത്ഥത്തിലും പരാജയം. മുംബൈക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ചെന്നൈക്ക് 17 ഓവറുകൾ പിന്നിടുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിൽ. ട്രെന്റ് ബോള്‍ട്ട് ഋതുരാജ് ഗെയ്ക്വാദിനെ (0) ആദ്യ ഓവറിൽ തന്നെ മടക്കി. റായുഡുവിനെ പുറത്താക്കി ബുംറ വീണ്ടും ചെന്നൈക്ക് പ്രഹരമേല്പിച്ചു. ഫാഫ് ഡുപ്ലെസിസ് (1), എം എസ് ധോണി (16), എന്നിവരും തൊട്ടടുത്ത പന്തുകളിൽ പുറത്തായി. ചെന്നൈയില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. വാട്‌സണ്‍, കേദാര്‍ ജാദവ്, പീയുഷ് ചൗള എന്നിവര്‍ക്ക് പകരം ഇമ്രാന്‍ താഹിര്‍, ഋതുരാജ് ഗെയ്ക്വാദ്, നാരായണ്‍ ജഗദീശന്‍ എന്നിവര്‍ ടീമിലിടം നേടി. അതേസമയം പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരം പൊള്ളാര്‍ഡാണ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്. രോഹിതിന് പകരം സൗരഭ് തിവാരി ടീമിലെത്തി.

 

OTHER SECTIONS