രേഖകളില്ലാതെ അഞ്ച് കോടി വിലയുള്ള വാച്ചുകൾ കടത്തി; ഹാർദിക് പാണ്ഡ്യയെ കസ്റ്റംസ് പിടികൂടി

By vidya.16 11 2021

imran-azhar

 

മുംബൈ: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പക്കൽ നിന്ന് കോടികൾ വിലമതിക്കുന്നവാച്ചുകൾ മുംബൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ട്വന്റി ട്വന്റി ലോകകപ്പ് കഴിഞ്ഞ് ഞായറാഴ്‌ച ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

 

അതേസമയം വാച്ചുകൾ സംബന്ധിച്ച ശരിയായ രേഖകൾ ഹർദിക്കിന്റെ പക്കലില്ലായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. എന്നാൽ മുംബയ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് താൻ സ്വമേധയാ പോവുകയായിരുന്നു എന്നാണ് സംഭവത്തിന് പിന്നാലെ ഹർദിക് ട്വീറ്റിൽ കുറിച്ചത്.

OTHER SECTIONS