ഐപിഎൽ 2021ൽ കളിച്ചേക്കില്ലെന്ന സൂചന നൽകി ഡേവിഡ് വാർണർ

By Vidyalekshmi.28 09 2021

imran-azhar


ഐപിഎൽ 2021 സീസണിൽ ഇനി കളിച്ചേക്കില്ലെന്ന സൂചന നൽകി സൺറൈസേഴ്സ് ഹൈദരാബാദ് താരം ഡേവിഡ് വാർണർ.തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വാർണർ ഇക്കാര്യം സൂചിപ്പിച്ചത്.

 

 

ടീം വിജയിച്ചതിൻ്റെ ആഹ്ലാദം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വാർണറുടെ പോസ്റ്റിൽ ഒരാൾ ചെയ്ത കമൻ്റിനു മറുപടി നൽകുകയായിരുന്നു താരം. ഇതോടെ വാർണർ സൺറൈസേഴ്സിൽ ഇനി കളിച്ചേക്കില്ലെന്നാണ് അഭ്യൂഹങ്ങൾ.

 

 


സീസണിൽ മോശം പ്രകടനങ്ങൾ നടത്തിയ താരത്തിനു പകരം കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ജേസൻ റോയ് സൺറൈസേഴ്സ് ജഴ്സിയിൽ കളിക്കുകയും അർദ്ധസെഞ്ചുറിയോടെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

 

 


ഈ സീസണിൽ ടീമിൻ്റെ ക്യാപ്റ്റൻ ആയിരുന്നെങ്കിലും ആദ്യ 6 മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിക്കാൻ കഴിഞ്ഞതോടെ താരത്തെ മാറ്റി കെയിൻ വില്ല്യംസണെ ക്യാപ്റ്റനാക്കുകയായിരുന്നു. സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 195 റൺസ് മാത്രമാണ് വർണർ നേടിയത്.

 

 

 

OTHER SECTIONS