ഡേവിസ് കപ്പ് ഫൈനല്‍ 2021ലേക്ക് നീട്ടി

By praveenprasannan.26 06 2020

imran-azhar

ലണ്ടന്‍: ഈ വര്‍ഷം സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കേണ്ട ഡേവിസ് കപ്പ് ഫൈനല്‍ മത്സരം 2021ലേക്ക് നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്.


ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ (ഐടിഎഫ്) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫൈനല്‍സ് 2021 നവംബറിലായിരിക്കും നടക്കുക.


ഫിന്‍ലന്‍ഡിനെതിരെ സെപ്തംബറില്‍ നടക്കേണ്ട ഇന്ത്യയുടെ വേള്‍ഡ് ഗ്രൂപ്പ് പോരാട്ടവും ഇതോടെ മാറ്റിവച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഏപ്രിലില്‍ നടക്കേണ്ട പ്രഥമ ഫെഡ് കപ്പ് ഫൈനലും അടുത്തവര്‍ഷം ഏപ്രിലിലായിരിക്കും സംഘടിപ്പിക്കുക.

OTHER SECTIONS