ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് മത്സര ടീമിൽ ഡെയ്ൽ സ്റ്റെയ്ൻ തിരിച്ചെത്തി

By Sooraj.11 Jun, 2018

imran-azhar

 

 


ശ്രീലങ്കക്കെതിരെ നടക്കുന്ന സൗത്താഫ്രിക്കയുടെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകോത്തര ഫാസ്റ്റ് ബൗളറായ ഡെയ്ൽ സ്റ്റെയ്ൻ ഒരു നീണ്ട ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തി. സൗത്താഫ്രിക്കൻ ടീമിന്റെ സ്ട്രൈക്ക് ബൗളറാണ് സ്റ്റെയ്ൻ. ജൂലൈ 12നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മാത്രവുമല്ല സൗത്ത് ആഫ്രിക്കയുടെ തുറുപ്പ് ചീട്ടായ ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ് വിരമിച്ചതിനു ശേഷം സ്‌റ്റെയ്‌നിന്റെ തിരിച്ചുവരവ് എന്തുകൊണ്ടും ടീമിന് ഒരു ആശ്വാസവർത്തയാണ്. ഇന്ത്യക്കെതിരായ പരമ്പരയിൽ വെച്ചാണ് സ്റ്റെയ്ൻ പരിക്കേറ്റു പുറത്തായത്.
സാധ്യത ടീം; ദക്ഷിണാഫ്രിക്ക::ഫാഫ് ഡു പ്ലെസിസ്, ഹാഷിം അംല, ബാവുമാ, ക്വിന്റണ്‍ ഡി കോക്ക്, തിനിയെസ് ഡി ബ്രൈന്‍, ഡീന്‍ എല്‍ഗാര്‍, ഹെയ്ന്‍റിക് ക്ലാസന്‍, കേശവ് മഹാരാജ്, ഐഡന്‍ മര്‍ഗ്രം, ലുംഗി എങ്കിടി, വെര്‍ണന്‍ ഫിലാന്‍ഡര്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, കഗിസോ റബാഡ, ഷംസി, ഷോണ്‍ വോണ്‍ ബെര്‍ഗ്

OTHER SECTIONS