ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി വനിതകളുടെ വ്യക്തിഗത അമ്പെയ്ത്ത് മത്സരത്തിൽ പ്രീ ക്വാര്‍ട്ടറില്‍

By sisira.28 07 2021

imran-azhar

 

 

 

 

 

ടോക്യോ: ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരവും ഒളിമ്പിക് മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി വനിതകളുടെ വ്യക്തിഗത അമ്പെയ്ത്ത് മത്സരത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഭൂട്ടാന്റെ യുവതാരം കര്‍മയെ കീഴടക്കിയാണ് താരം പ്രീക്വാര്‍ട്ടറിലെത്തിയത്.

 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-0. ആദ്യ സെറ്റ് 26-23 ന് സ്വന്തമാക്കിയ ദീപിക രണ്ടാം സെറ്റ് 26-23 നും മൂന്നാം സെറ്റ് 27-24 നും സ്വന്തമാക്കി.അമ്പെയ്ത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയാണ് ദീപിക കുമാരി.

OTHER SECTIONS