ശ്രേയസും, പന്തും കച്ചമുറുക്കി; ഉയർത്തെഴുന്നേറ്റ് ഡൽഹി 94-3 (12 Ov) LIVE

By Web Desk.10 11 2020

imran-azhar

 

 

ദുബായ്: ഐപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യുന്ന ഡൽഹി ക്യാപ്പിറ്റൽസ് ഫോം വീണ്ടെടുക്കുന്ന കാഴ്ച. 3.3 ഓവറിൽ 22-3 എന്ന നിലയിലായിരുന്ന ഡൽഹിയെ ശ്രേയസ് അയ്യരും (28 പന്തിൽ 37), ഋഷഭ് പന്ത് (26 പന്തിൽ 39) എന്നിവർ ചേർന്ന് കൈപിടിച്ചുയർത്തുകയാണ്. 12 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് എന്ന നിലയിലാണ് ഡൽഹി. ബൗളിങ്ങിൽ മുംബൈക്കായി ട്രെന്റ് ബോൾട്ട് 2 വിക്കറ്റും, ജയന്ത് യാദവ് 1 വിക്കറ്റും നേടി. ഫൈനൽ കളിക്കുന്നതോടെ ഐപിഎല്ലിൽ രോഹിത് ശർമ്മ 200ആം മത്സരമാണ് പൂർത്തിയാക്കുക. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായ മുംബൈ, 2010-ല്‍ റണ്ണറപ്പാവുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ഇത്രയും സ്ഥിരതയോടെ കളിച്ച മറ്റൊരു ടീമില്ല. ഈ സീസണിലും മുംബൈയുടെ പ്രകടനം ആധികാരികമായിരുന്നു.

 

OTHER SECTIONS