ചെക്ക് റിപബ്ലിക്കിനെ തകർത്ത് ഡെൻമാർക്ക് സെമി ഫൈനലിൽ

By Sooraj Surendran.04 07 2021

imran-azhar

 

 

ബാക്കു: യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചെക്ക് റിപബ്ലിക്കിനെ തകർത്ത് ഡെൻമാർക്ക് സെമി ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഡെന്മാർക്കിലെ വിജയം.

 

ആദ്യ പകുതിയുടെ അഞ്ചാം മിനിറ്റിൽ തന്നെ ഡെന്മാർക്ക് ലീഡെടുത്തു. തോമസ് ഡിലാനിയുടെ തകർപ്പൻ മുന്നേറ്റത്തിലൂടെയാണ് ഡെന്മാർക്ക് ആദ്യ ഗോൾ നേടിയത്. 42ആം മിനിട്ടില്‍ മത്സരത്തിലെ രണ്ടാം ഗോള്‍ നേടി.

 

ഗോളടിയന്ത്രം കാസ്പര്‍ ഡോള്‍ബെര്‍ഗാണ് ടീമിനായി ഗോള്‍ നേടിയത്. മെയ്‌ലിന്റെ ഉശിരൻ ക്രോസിൽ നിന്നുമാണ് കാസ്പര്‍ തകർപ്പൻ ഗോൾ നേടിയത്. ഇതോടെ ആദ്യ പകുതിയില്‍ ടീം 2-0 എന്ന സ്‌കോറിന് ലീഡെടുത്തു.

 

പിന്നീട് 42-ാം മിനിറ്റിൽ കാസ്പർ ഡോൾബർഗ് ഒരു ഗോൾ കൂടി നേടി ജർമനിയിലെ വിജയത്തിലേക്ക് നയിച്ചു. പാട്രിക്ക് ഷിക്കാണ് ചെക്ക് റിപബ്ലിക്കിന്റെ ആശ്വാസ ഗോൾ നേടിയത്. 49-ാം മിനിറ്റിൽ. 29 വർഷങ്ങൾക്ക് ശേഷമാണ് ഡെൻമാർക്ക് സെമിയിൽ എത്തുന്നത്. 1992 ലായിരുന്നു ഡെൻമാർക്ക് അവസാനമായി സെമി തൊട്ടത്.

 

OTHER SECTIONS