ഡെന്മാ​ർ​ക്ക് ഓ​പ്പ​ണ്‍; ആദ്യ റൗണ്ടിൽ സൈന പുറത്ത്

By Sooraj Surendran .16 10 2019

imran-azhar

 

 

കോപ്പൻഹെഗൻ: ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റണിൽ വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ പുറത്തായി. ജാപ്പനീസ് താരം സയക തകാഹാഷിക്കെതിരെയാണ് സൈനയുടെ തോൽവി. മത്സരത്തിൽ നേരിട്ടുള്ള ഗെയിമിന് 15-21, 21-23. എന്ന സ്കോറിനായിരുന്നു സൈനയുടെ തോൽവി.

 

പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം സമീർ വർമ പ്രീക്വാർട്ടറിൽ കടന്നു. ജപ്പാന്‍റെ കന്‍റ സുനെയേമക്കെതിരെയാണ് സമീർ വർമ്മയുടെ വിജയം. 21-11, 21-11 എന്ന സ്കോറിനാണ് സമീർ വർമ്മ വിജയം സ്വന്തമാക്കിയത്. അതേസമയം മിക്സ്ഡ് ഡബിൾസിൽ പ്രണവ് ജെറി ചോപ്ര - സിക്കി റെഡ്ഡി സഖ്യവും പ്രീക്വാർട്ടറിൽ കടന്നു.

 

OTHER SECTIONS