ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ശ്രീകാന്ത് പുറത്ത്

By Sarath Surendran.20 10 2018

imran-azhar

 


ഒഡെന്‍സെ : ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ശ്രീകാന്ത് പുറത്ത്. നിലവിലെ ലോകചാമ്പ്യനും രണ്ടാം സീഡുമായ ജപ്പാന്റെ കെന്റോ മൊമോട്ടയോട് പരാജയപ്പെട്ടാണ് ഫൈനലിൽ എത്താതെ ഇന്ത്യൻ താരം ശ്രീകാന്ത് പുറത്തായത്. 42 മിനിറ്റിനുള്ളില്‍ മത്സരം അവസാനിച്ചപ്പോൾ സ്‌കോര്‍: 21-16,21-12 എന്ന നിലയിലാണ്.

 


ശ്രീകാന്തും മൊമോട്ടയും തമ്മില്‍ പന്ത്രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. ഒമ്പത് തവണ ജപ്പാനീസ് താരം വിജയിച്ചപ്പോള്‍ മൂന്നു തവണ മാത്രമാണ് ശ്രീകാന്ത് വിജയിച്ചത്. എന്നാൽ ഇത്തവണ കാര്യമായ പ്രകടനം കാഴ്ച വയ്ക്കാൻ പോലുമാവാതെയാണ് ഏഴാം സീഡായ ശ്രീകാന്ത് തോല്‍വിയിലെത്തിയത്.

 

 

 

 

OTHER SECTIONS