ധോണിക്ക് ടോസ്; ചെന്നൈ ആദ്യം ബൗള്‍ ചെയ്യും

By Bindu PP .27 May, 2018

imran-azhar

 

 


മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഐ.പി.എല്‍ കിരീടത്തിലേയ്ക്ക് ഒരു ഫൈനലിന്റെ വെറും നാല്‍പത് ഓവറുകളുടെ ദൂരം മാത്രമാണുള്ളത്.ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോണി ബൗളിങ് തിരഞ്ഞെടുത്തിരിക്കുകയാണ്.രണ്ടു സീസിണിലെ വിലക്കില്‍ നിന്നു തിരിച്ചുവന്ന ചെന്നൈയ്ക്ക് തങ്ങളുടെ രണ്ടാം വരവ് അറിയിക്കാന്‍ ഒരു ജയം കൂടിയേ തീരൂ. മൂന്നാം കിരീടമാണ് അവര്‍ തേടുന്നത്. ഇന്നു ജയിച്ചാല്‍ മൂന്ന് കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്തും അവര്‍.സണ്‍റൈസേഴ്‌സ് തേടുന്നത് രണ്ടാം കിരീടമാണ്. 2016ലായിരുന്നു അവര്‍ ജേതാക്കളായത്. എന്നാല്‍, കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

OTHER SECTIONS