By Sooraj Surendran .20 07 2019
റഞ്ചി: ഏകദിന ക്രിക്കറ്റില്‍നിന്ന് വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണി വിരമിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം നല്കി അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ധോണി ഉടന്‍ വിരമിക്കില്ലെന്ന് സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ പറഞ്ഞു. ധോണിയെപ്പോലൊരു സുപ്രധാന താരത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഉയരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കേയാണ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച വ്യക്തതയുമായി അരുണ്‍ രംഗത്തെത്തിയതെന്നതും ശ്രദ്ധേയം. ഇന്ത്യന്‍ ക്രിക്കറ്റില്‍ എം.എസ്. ധോണിക്കൊത്ത ഒരു പകരക്കാരന് നിലവില്‍ ഇല്ലെന്ന് മുന്‍ ദേശീയ സെലക്ടറും ബിസിസിഐ സെക്രട്ടറിയുമായിരുന്ന സഞ്ജയ് ജഗ്ദലെ. ധോണി മഹാനായ ഒരു കളിക്കാരനാണ്.