2019 ലോകകപ്പിലും വിക്കറ്റിന് പിന്നില്‍ ധോണിയുണ്ടാകും

By praveen prasannan.24 Dec, 2017

imran-azhar


മുംബയ് : ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി 2019 ലോകകപ്പിലും വിക്കറ്റിന് പിന്നിലുണ്ടാകുമെന്ന് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ എം എസ് കെ പ്രസാദ്. ധോണിയുടെ നിലവാരത്തിലേക്ക് ആരും എത്തുന്നില്ലെന്ന് പ്രസാദ് പ്രതികരിച്ചു.

പല യുവതാരങ്ങളെയും പരീക്ഷിച്ചു. എന്നാല്‍ പ്രകടനത്തില്‍ ധോണിയുടെ അടുത്ത് പോലും എത്താന്‍ അവര്‍ക്കാകുന്നില്ല.

ലോകകപ്പിന് ശേഷം ഇനിയും യുവ വിക്കറ്റ് കീപ്പര്‍മാരെ പ്രോല്‍സാഹിപ്പിക്കാനുള്ള നടപടികളുണ്ടാകും. ലോകത്ത് തന്നെ ധോണിയാണ് ഒന്നാം നന്പര്‍ വിക്കറ്റ് കീപ്പറെന്ന് പ്രസാദ് പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി 20യിലും സ്റ്റാന്പിംഗിലും ക്യാച്ചുകളിലുമൊക്കെ ധോണി തിളങ്ങി.

പ്രസാദിന്‍റെ വെളിപ്പെടുത്തലോടെ ഇന്ത്യന്‍ ടീമിലേക്ക് പ്രവേശനം കാക്കുന്ന ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി.

 

OTHER SECTIONS