ധോണി വിൻഡീസ് പര്യടനത്തിൽ നിന്നും പിന്മാറി

By Sooraj Surendran .20 07 2019

imran-azhar

 

 

മുംബൈ: ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിൽ നിന്നും മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി പിന്മാറി. ധോണിയുടെ പിന്മാറ്റത്തോടെ യുവതാരം ഋഷഭ് പന്തിന് അവസരമൊരുങ്ങുകയാണ്. ടീമിൽ നിന്നും പിന്മാറിയത് രണ്ട് മാസത്തോളം ടെറിട്ടോറിയൽ ആർമിക്കൊപ്പം ചിലവഴിക്കുന്നതിന് വേണ്ടിയാണെന്ന് ധോണി ബിസിസിഐയെ അറിയിച്ചു. അതേസമയം വിൻഡീസ് പര്യടനത്തിൽ നിന്നും ധോണി പിന്മാറിയെന്ന വാർത്തയെ തുടർന്ന് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ശക്തമാകുകയാണ്. ടെറിട്ടോറിയല്‍ ആർമിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്‌നന്റ് കേണലാണ് നിലവിൽ ധോണി. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്.

OTHER SECTIONS