സഞ‍്‍ജു സാംസൺ അപാര പ്രതിഭാശാലി; ഡീവില്ലിയേഴ്‍സ്

By Abhirami Sajikumar.17 Apr, 2018

imran-azhar

 

45 റൺസിൽ നിന്നും 95 റൺസ് എടുത്ത സഞ്ജു സാംസൺ ന്റെ കഴിവിനെ പറ്റി പുകഴ്ത്തി ഡി വില്ലിയേഴ്‌സ് . ആ കളിയിൽ ആർ സി ബി തോൽക്കുകയും ചെയ്തിരുന്നു.

"രാജസ്ഥാൻ റോയൽസിനായി സഞ‍്‍ജു സ്പെഷ്യൽ ഇന്നിങ്സാണ് കളിച്ചത്. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പുതിയ താരോദയം ഉയർന്നു വരുന്നത് ആവേശത്തോടെയാണ് കാണുന്നത്. അതിരുകളില്ലാത്ത പ്രതിഭാശാലിയാണ് സഞ‍്‍ജു സാംസൺ," ഡീവില്ലിയേഴ്‍സ് പറഞ്ഞു. 

താനും സഞ്ജുവും വർഷങ്ങളായി ഇമെയിലിലൂടെ നല്ല അടുപ്പം പുലർത്തുന്നവരാണെന്നും ദക്ഷിണാഫ്രിക്കൻ താരം കൂട്ടിച്ചേർത്തു. അക്ഷരാർഥത്തിൽ സഞ്ജുവിൻെറ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.