അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക് കോവിഡ്

By Sooraj Surendran.05 09 2020

imran-azhar

 

 

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക് കോവിഡ് സ്ഥിരീകരിച്ചു. ലാ ലിഗ സീസണ് മുന്നോടിയായി വ്യാഴാഴ്ചയാണ് ടീമംഗങ്ങൾക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചത്. ഈ പരിശോധനയിലാണ് കോസ്റ്റയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോസ്റ്റയ്ക്ക് പുറമെ അത്‌ലറ്റിക്കോയുടെ മറ്റൊരു താരമായ സാന്റിയാഗോ അരിയാസിനും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുമിപ്പോൾ ഹോം ഐസൊലേഷനിലാണ്. ടീം വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലിഗയുടെ 2020-21 സീസൺ സെപ്റ്റംബർ 13 മുതലാണ് ആരംഭിക്കുന്നത്.

 

OTHER SECTIONS