ഹൃദയാഘാതം: ഡീഗോ മറഡോണയുടെ സഹോദരനും ഫുട്ബോൾ താരവുമായ ഹ്യൂഗോ മറഡോണ അന്തരിച്ചു

By സൂരജ് സുരേന്ദ്രന്‍.28 12 2021

imran-azhar

 

 

ഫുട്ബോൾ താരം ഹ്യൂഗോ മറഡോണ അന്തരിച്ചു. 52 വയസായിരുന്നു. ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണയുടെ സഹോദരനാണ്.

 

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നേപ്പിൾസിലെ ചില അമച്വർ ക്ലബുകളെ ഹ്യൂഗോ പരിശീലിപ്പിച്ചിരുന്നു.

 

ഓസ്ട്രിയ, ഇറ്റലി, സ്പെയിൻ, അർജൻ്റീന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിൽ കളിച്ചിട്ടുണ്ട് ഹ്യൂഗോ.

 

അർജൻ്റീനയുടെ അണ്ടർ 16 ടീമിലും ഇടം നേടിയിട്ടുണ്ട്.

 

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 25 നായിരുന്നു ഡീഗോ മറഡോണ അന്തരിച്ചത്.

 

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അന്ത്യം.

 

OTHER SECTIONS