ഇന്ത്യന്‍ ടീമിലെ പടലപ്പിണക്കം മറനീക്കി

By praveen prasannan.19 Jun, 2017

imran-azhar

ലണ്ടന്‍ : ചാന്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനുള്ളിലെ പടലപ്പിണക്കം മറനീക്കി പുറത്തുവരുന്നു. പാകിസ്ഥാനെതിരായ ഫൈനല്‍ മല്‍സരത്തിന് മുന്പ് തന്നെ നായകന്‍ വിരാട് കോഹ് ലി പരിശീലകന്‍ അനില്‍ കുംബ്ളെയ്ക്കെതിരെ പ്രതികരിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്.

കുംബ്ളെ പരിശീലക സ്ഥാനത്ത് തുടരുന്നതില്‍ വിരാട് കോഹ് ലി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചെന്നാണ് വാര്‍ത്ത. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നീ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങള്‍ ഇതുകാരണം വലഞ്ഞു.

ചാന്പ്യന്‍സ് ട്രോഫി ഫൈനലിന് തലേന്ന് ഉപദേശക സമിതി അംഗങ്ങളും ബി സി സി ഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൌധരി, സി ഇ ഒ ജനറല്‍ മാനേജര്‍ എന്നിവര്‍ കോഹ് ലിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ട്രില്ല. ഈ കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു നിന്നു.

സാഹചര്യം ഇതായിരിക്കെ ഇനി എന്താണ് ചെയ്യേണ്ടതെന്ന ആലോചനയിലാണ് ഉപദേശക സമിതി. കുംബ്ളെയുടെ അഭിപ്രായം അറിയാന്‍ ഉപദേശക സമിതി ശ്രമിക്കുന്നുണ്ട്.

കുംബ്ളെ പരിശീലകനായ ശേഷം ഇന്ത്യ മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. അതിനാല്‍ പെട്ടെന്ന് കുംബ്ളെയെ ഒഴിവാക്കില്ല. എന്നാല്‍ കുംബ്ളെ തുടരുന്നതും പ്രശ്നം സൃഷ്ടിക്കും.

OTHER SECTIONS