ദിലീപ് സര്‍ദേശിക്ക് ഗൂഗിളിന്റെ ആദരം

By Anju N P.08 Aug, 2018

imran-azhar

 

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ദിലീപ് സര്‍ദേശായിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ ദേശായിയുടെ 78-ാം ജന്മദിനത്തിലാണ് ഗൂഗിള്‍ ഡൂഡിലില്‍ ആദ്ദേഹത്തിന് ആദരമര്‍പ്പിച്ചത്.

 

1959-60 ലെ ഇന്റര്‍ യൂണിവേഴ്സിറ്റി റോഹിന്റണ്‍ ബാരിയാ ട്രോഫിയില്‍ 435 റണ്‍സ് നേടിയതോടെയാണ് ദിലീപ് സര്‍ദേശായി ശ്രദ്ധിക്കപ്പെടുന്നത്. എന്നും സ്പിന്നര്‍മാരുടെ പേടി സ്വപ്നമായിരുന്നു ദിലീപ്. 1960-61 കാലഘട്ടത്തില്‍ ഇന്ത്യയുടെ മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായി ദിലീപ് സര്‍ദേശായിയെ തിരഞ്ഞെടുത്തിരുന്നു. 2007 ജൂലായ് രണ്ടിനാണ് ദേശായി അന്തരിച്ചത്.