'വേണമെങ്കില്‍ ഞാന്‍ കളിക്കാം' താന്‍ കീപ്പറാകാമെന്ന് ദിനേശ് കാർത്തിക്

By Sooraj Surendran.16 07 2021

imran-azhar

 

 

ഇന്ത്യൻ താരം ദിനേശ് കാർത്തിക് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

 

വിക്കറ്റ് കീപ്പറിന്റെ ഗ്ലൗസ് മുകളില്‍വച്ച ഒരു ക്രിക്കറ്റ് കിറ്റിന്റെ ചിത്രമാണ് കാര്‍ത്തിക് ട്വിറ്ററില്‍ പങ്കുവെച്ചത്.

 

ഒപ്പം #Justsaying എന്നൊരു ഹാഷ്ടാഗും.ഇംഗ്ളണ്ട് പര്യടനത്തിന് മുന്നോടിയായി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ഋഷഭ് പന്തിനും കോവിഡ് സ്ഥിരീകരിക്കുകയും, വൃദ്ധിമാന്‍ സാഹ ഐസലേഷനിലും ആണ്.

 

ഈ സാഹചര്യത്തിലാണ് ഡികെയുടെ ട്വീറ്റ്. പത്ത് ദിവസത്തെ ഐസൊലേഷനുശേഷം ജൂലൈ 18ന് നടത്തുന്ന പരിശോധനയില്‍ നെഗറ്റീവായാല്‍ മാത്രമേ പന്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കൂ.

 

എന്തായാലും ഡികെയുടെ ട്വീറ്റിൽ വ്യക്തമായിരിക്കുന്നത് ടീമിലെ രണ്ട് പ്രധാന വിക്കറ്റ് കീപ്പര്‍മാരും പുറത്തായതോടെ ‘വേണമെങ്കില്‍ ഞാന്‍ കളിക്കാം’ എന്ന് തന്നെയാണ്.

 

OTHER SECTIONS