ജില്ലാ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്; ആവശ്വജ്ജ്വല പോരാട്ടം

By Sarath Surendran.02 10 2018

imran-azhar


തിരുവനന്തപുരം: ജില്ലാ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ തകർപ്പൻ പോരാട്ടവുമായി ആറ്റിങ്ങൽ ഗ്രൗണ്ടൻസ് ക്ലബ് വിജയം കരസ്ഥമാക്കി. ചെമ്പഴന്തി എസ്.എൻ കോളേജിലും എസ്.എൻ ഹയർ സെക്കണ്ടറി സ്കൂളിലും വച്ച് നടത്തിയ പത്തൊമ്പതാമത് തിരുവനന്തപുരം ജില്ലാ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആവശ്വജ്ജ്വല പോരാട്ടത്തിനൊടുവിലാണ് ഗ്രൗണ്ടൻസ് ക്ലബ് വിജയത്തിലകം അണിഞ്ഞത്.

 

ഫൈനലിൽ കരകുളം ബോബ്സ് ക്ലബിനെ 12 - 9 എന്നീ സ്‌കോറിൽ പരാജയപ്പെടുത്തിയാണ് ഗ്രൗണ്ട്സ് ജേതാക്കളായത്. ശ്രീകാര്യം സിഇടി കോളേജിനാണ് മൂന്നാം സ്ഥാനം

 

വനിതാ വിഭാഗത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിനെ 1- 0 എന്ന സ്‌കോറിൽ പരാജയപ്പെടുത്തി ശാർക്കര ക്ലബും ജേതാക്കളായി ചെമ്പഴന്തി സ്പോട്സ് സർജനാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

 

OTHER SECTIONS