യു.എസ് ഓപ്പണ്‍; നദാല്‍ പുറത്ത്, ജോക്കോവിച്ച് ഡെല്‍ പോട്രോയുംമായി ഏറ്റുമുട്ടും

By Anju N P.08 Sep, 2018

imran-azhar


യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ ഫൈനല്‍ കാണാതെ പുറത്ത്. യു.എസ് ഓപ്പണ്‍ ടെന്നിസ് സെമി മത്സരത്തിനിടയ്ക്ക് പരുക്കേറ്റ് പിന്‍മാറുകയായിരുന്നു.അര്‍ജന്റീനിയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്ട്രോയോട് നേരിടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ തോല്‍വി. സ്‌കോര്‍ 7-6, 6-2

 

മൂന്നാമത്തെ സീഡില്‍ പെട്ട്രോയോട് പിന്നിട്ട് നില്‍ക്കെ കാല്‍ മുട്ടിന് പരിക്കു പറ്റിയ നദാല്‍ പിന്നീട് മല്‍സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

 

അതേസമയം സെര്‍ബിയന്‍ താരം നൊവാക്ക് ജോക്കോവിച്ച് ഡെല്‍ പോട്രോയുംമായി ഏറ്റുമുട്ടും. ജപ്പാന്റെ കെയ് നിഷികേരിയെ തോല്‍പ്പിച്ചാണ് ജോക്കോവിച്ചിന്റെ ഫൈനല്‍ പ്രവേശനം.


നിലവില്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായ ജോക്കോവിച്ചിന്റെ പതിനൊന്നാം യു.എസ് ഓപ്പണ്‍ സെമി ഫൈനലായിരുന്നു ഇത്.