ജോകോവിച്ചിനെ തോൽപിച്ച് ഡൊമിനിക് തീം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

By anju.08 06 2019

imran-azhar

പാരീസ്: ഒന്നാം നമ്പര്‍ നൊവാക് ജോകോവിച്ചിനെ തോല്‍പിച്ച് ഡൊമിനിക് തീം ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ കടന്നു.അഞ്ച് സെറ്റ് നീണ്ട പോരിലായിരുന്നു തീമിന്റെ വിജയം. സ്‌കോര്‍ 2-6, 6-3, 7-5, 7-5, 7-5. റോജര്‍ ഫെഡററെ തോല്‍പ്പിച്ചായിരുന്നു നദാലിന്റെ സെമി പ്രവേശം.ഫൈനലില്‍ റാഫേല്‍ നദാലിനെ നേരിടും.


2016 ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ ജോകോവിച്ചിനോട് പരാജയപ്പെട്ടതിനോടുള്ള മധുര പ്രതികാരം കൂടിയായി ഈ വിജയം. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പായ തീം ഫൈനലില്‍ നദാലിനോട് തന്നെയാണ് തോറ്റത്. 2017ല്‍ സെമിയിലും നദാലിനോട് പരാജയപ്പെടാനായിരുന്നു വിധി.

എന്നാല്‍ ഇത്തവണ ബാഴ്സലോണ ഓപ്പണ്‍ ഫൈനലില്‍ നദാലിനെ അട്ടിമറിച്ചാണ് തീം കിരീടം നേടിയത്. വനിതാ ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മര്‍കേറ്റ വോഡ്രുസോവ, ഓസ്ട്രേലിയയുടെ അഷ്ലീഖ് ബാര്‍ട്ടിയെ നേരിടും.

 

OTHER SECTIONS