ദ്രോഗ്ബ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു

By Abhirami Sajikumar.13 Mar, 2018

imran-azhar

 

ചെല്‍സിയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളായിരുന്ന ദിദിയര്‍ ഡ്രോഗ്ബ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു. ഈ സീസണ്‍ അവസാനത്തോടെ ബൂട്ടഴിക്കുകയാണെന്ന് നാല്‍പതുകാരനായ ഡ്രോഗ്ബ പറഞ്ഞു.

ചെല്‍സിയുടെ പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ഐവറികോസ്റ്റ് താരമായ ഡ്രോഗ്ബ ദേശീയ ടീമിനായി മൂന്ന് ലോകകപ്പുകളില്‍ 106 കളിയില്‍ 65 ഗോളുകൾ നേടിയിട്ടുണ്ട്.