ദുബായ് ചെസ് ഓപ്പണ്‍; സപ്രഗ്‌നാനന്ദയെ തകര്‍ത്ത് കിരീടം ചൂടി അരവിന്ദ് ചിദംബരം

By priya.05 09 2022

imran-azhar

 

ദുബായ്: ദുബായ് ചെസ് ഓപ്പണില്‍ വിസ്മയതാരം ആര്‍ പ്രഗ്‌നാനന്ദയെ തകര്‍ത്ത് ഇരുപത്തിരണ്ടുകാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ അരവിന്ദ് ചിദംബരത്തിന് കിരീടം. 7.5/9 എന്ന പോയിന്റില്‍ ഒന്‍പതാം റൗണ്ടിലാണ് അരവിന്ദ് കിരീടം സ്വന്തമാക്കിയത്. അവസാന റൗണ്ടില്‍ വിജയിക്കാന്‍ ഒരു സമനില മാത്രമേ അരവിന്ദിന് ആവശ്യമുണ്ടായിരുന്നുള്ളൂ. ടൂര്‍ണമെന്റില്‍ നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളും ഇന്ത്യന്‍ താരങ്ങള്‍ക്കാണ്.

 

പരിശീലകന്‍ രമേഷ് ആര്‍ബി ഇരു താരങ്ങളെയും അഭിനന്ദിച്ചു. ഇന്ത്യയുടെ ആദ്യ ദേശീയ ട്രിപ്പിള്‍ ചാമ്പ്യനാണ് അരവിന്ദ് ചിദംബരം. 17കാരനായ ആര്‍ പ്രഗ്‌നാനന്ദ ദുബായ് ചെസ് ഓപ്പണില്‍ മത്സരിക്കാനിറങ്ങിയത് ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ മൂന്നാം തവണയും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്.

 

കഴിഞ്ഞ മാസം മിയാമിയിലെ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് കാള്‍സനെ പ്രഗ്‌നാനന്ദ മൂന്നാം തവണയും അട്ടിമറിച്ചത്.നേരത്തെ ഫെബ്രുവരിയില്‍ ഓള്‍ലൈന്‍ റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലും മെയ് 20ന് ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിലും കാള്‍സനെ പ്രഗ്‌നാനന്ദ പരാജയപ്പെടുത്തിയിരുന്നു. വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സനെ തോല്‍പിക്കുന്ന ഇന്ത്യന്‍ താരമായിരുന്നു പ്രഗ്‌നാനന്ദ.

 

 

OTHER SECTIONS