ഐഎസ്എൽ: ഈസ്റ്റ് ബംഗാള്‍-ജംഷേദ്പുര്‍ മത്സരം സമനിലയില്‍

By സൂരജ് സുരേന്ദ്രന്‍.21 11 2021

imran-azhar

 

 

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്നത് തുല്യ ശക്തികളുടെ പോരാട്ടം. ഈസ്റ്റ് ബംഗാള്‍-ജംഷേദ്പുര്‍ മത്സരം സമനിലയില്‍ കലാശിച്ചു. സമനിലയോടെ ഈസ്റ്റ് ബംഗാള്‍ പോയന്റ്‌ പട്ടികയില്‍ മൂന്നാമതും ജംഷേദ്പുര്‍ നാലാമതുമായി.

 

പീറ്റര്‍ ഹാര്‍ട്‌ലിയാണ് ജംഷേദ്പുരിനായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലെ അവസാന നിമിഷമായിരുന്നു പ്രതിരോധ നിര ഭേദിച്ചുകൊണ്ട് ഹാര്‍ട്‌ലി സ്‌കോർ ചെയ്തത്.

 

അതേസമയം നെരിയസ് വാല്‍സ്‌കിസിന്റെ സെല്‍ഫ് ഗോള്‍ ആണ് ഈസ്റ്റ് ബംഗാളിന് തുണയായത്.

 

മത്സരത്തിന്റെ 18-ാം മിനിട്ടില്‍ ജംഷേദ്പുര്‍ മുന്നേറ്റതാരം നെരിയസ് വാല്‍സ്‌കിസ് അബദ്ധത്തില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചത്.

 

രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ സൗരവ് ദാസും ജംഷേദ്പുരിന്റെ നരേന്ദര്‍ ഗെഹ്ലോട്ടും മഞ്ഞക്കാര്‍ഡ് കണ്ടു.

 

രണ്ടാം ഗോളിനായി ഇരു ടീമുകളും ആഞ്ഞുശ്രമിച്ചെങ്കിലും ഫലം ലക്ഷ്യം കണ്ടില്ല.

 

OTHER SECTIONS