വംശീയാധിക്ഷേപങ്ങളെ നേരിടാൻ 12 ഇന കർമപരിപാടികളുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

By vidya.27 11 2021

imran-azharഇംഗ്ലണ്ട്: വംശീയാധിക്ഷേപങ്ങളെ നേരിടാൻ 12 ഇന കർമപരിപാടികളുമായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. എംസിസി, പിസിഎ എന്നിവർക്കൊപ്പം ചേർന്നാണ് ക്രിക്കറ്റ് ബോർഡ് കർമ പരിപാടികൾ ആസൂത്രണം ചെയ്തത്. 

 

നിക്ക് നേരിട്ട വംശീയാധിക്ഷേപങ്ങളെപ്പറ്റി മുൻ യോർക്‌ഷെയർ ക്രിക്കറ്റർ അസീം റഫീഖിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇസിബി 12 ഇന കർമപരിപാടികളുമായി രംഗത്തുവന്നത്.

 

വംശീയതയുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും അന്വേഷിക്കാനും തുറന്നുപറയാനും താരങ്ങളെയും അമ്പയർമാരെയും മറ്റ് സ്റ്റാഫുകളെയുമൊക്കെ പ്രേരിപ്പിക്കും.

 

അസീമിൻ്റെ വെളിപ്പെടുത്തലിനു ശേഷം ഒരാഴ്ചക്കിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനു ലഭിച്ചത് 1000ലധികം വംശീയാധിക്ഷേപ പരാതികളെന്നാണ് റിപ്പോർട്ട്.

 

OTHER SECTIONS